
സമർഥരായ ബൽജിയം, പ്രസിദ്ധമായ ജർമനി, സമത്വമറ്റ സ്പെയിൻ... മൂന്നു വൻമരങ്ങളടക്കം 24 ടീമുകൾ വീണടിഞ്ഞിരിക്കുന്നു. ഇനി ഈ ലോകകപ്പിൽ ശേഷിക്കുന്നത് 8 ടീമുകൾ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ക്വാർട്ടറിനു യോഗ്യത നേടിയ ആഫ്രിക്കൻ ടീം മൊറോക്കോയാണ് ഇക്കൂട്ടത്തിലെ സർപ്രൈസ്. ഫേവറിറ്റുകളായ ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവർക്കൊപ്പം കഴിഞ്ഞ തവണത്തെ റണ്ണേഴ്സപ് ക്രൊയേഷ്യ, 2010ലെ രണ്ടാം സ്ഥാനക്കാരായ നെതർലൻഡ്സുമുണ്ട്. പ്രീക്വാർട്ടറിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച പോർച്ചുഗലിന്റെ സാന്നിധ്യവും നോക്കൗട്ടിലെ ബാക്കിയുള്ള മത്സരങ്ങൾ ആകാംക്ഷാഭരിതമാക്കുന്നു.
ക്വാർട്ടറിന്റെ ആദ്യദിനത്തിൽ അർജന്റീനയും ബ്രസീലും മത്സരിക്കുന്നു. ബ്രസീൽ–ക്രൊയേഷ്യ (രാത്രി 8.30), അർജന്റീന–നെതർലൻഡ്സ് (രാത്രി 12.30) മത്സരങ്ങളാണ് നാളെ നടക്കുക. ശനിയാഴ്ച രാത്രി 8.30ന് പോർച്ചുഗൽ– മൊറോക്കോ മത്സരവും 12.30ന് ഫ്രാൻസ്– ഇംഗ്ലണ്ട് മത്സരവും നടത്തും. സെമിഫൈനലുകൾ 13നും 14നും നടക്കും. 18നാണ് ഫൈനൽ.
ബ്രസീൽ– ക്രൊയേഷ്യ
(ഡിസംബർ 9, രാത്രി 8.30*)
അർജന്റീന– നെതർലൻഡ്സ്
(ഡിസംബർ 9, രാത്രി 12.30)
പോർച്ചുഗൽ– മൊറോക്കോ
(ഡിസംബർ 10, രാത്രി 8.30)
ഫ്രാൻസ്– ഇംഗ്ലണ്ട്
(ഡിസംബർ 10, രാത്രി 12.30)
ഇന്ത്യൻ സമയം
No comments:
Post a Comment